Δεν σας αρέσει; Δεν πειράζει! Μπορείτε να επιστρέψετε προϊόντα έως 30 ημέρες
Δεν θα κάνετε ποτέ λάθος με μια δωροεπιταγή. Χαρίστε στους αγαπημένους σας την επιλογή να διαλέξουν οι ίδιοι οτιδήποτε από τη συλλογή μας.
Έως 30 ημέρες για επιστροφή
റഷ്യൻ മഹാകവി പുഷ്പിൻ (1799-1837) പ്രഗത്ഭനായ ഒരു ഗദ്യകാരൻ കൂടിയായിരുന്നു.... 'ബേൽകിൻ കഥകൾ', 'ഇസ്‌പേഡു റാണി', 'കപ്പിത്താന്റെ മകൾ' മുതലായ പ്രശസ്ത ഗദ്യകൃതികൾക്കു ജന്മമരുളിയത് അദ്ദേഹത്തിന്റെ തൂലികയാണ്. പുഷ്‌കിന്റെ ഗദ്യകൃതികളുടെ കൂട്ടത്തിൽ 'ദുബ്രോവ്‌സി' എന്ന സുപ്രസിദ്ധ നോവൽ ഒരു സവിശേഷസ്ഥാനം അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ അകാലമരണത്തിനു ശേഷം, 1841-ൽ മാത്രമാണ് അതു ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.
ഈ നോവലിലെ കഥാനായകനായ വ്‌ലദീമിർ ദുബോവ്‌സ്‌കി എന്ന പ്രഭുകുലജാതനായ യുവാവ് അക്രമത്തിനും അനീതിക്കുമെതിരായി ശബ്ദമുയർത്തുന്നു. അയാളുടെ അത്ഭുതകരങ്ങളായ സാഹസകൃത്യങ്ങളും തന്റെ ശത്രുവിന്റെ മകളായ മാഷയോടുള്ള അയാളുടെ അഗാധമായ പ്രേമവും അക്കാലത്തെ ഭൂപ്രഭുക്കന്മാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഈ കൃതിയിൽ ചിത്രീകരിക്കുന്നു.